
ഓസ്ട്രേലിയയില്‍ മന്ത്രിയായി. കണ്‍ട്രി ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ 70% വോട്ടുനേടി വിജയിച്ച ജിന്‍സണ്‍ ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി മന്ത്രിയായി. കായികം, കല, യുവജനം, വയോജനം തുടങ്ങി പ്രധാനപ്പെട്ട ഏഴോളം വകുപ്പുകളാണ് ജിന്‍സണ്‍ കൈകാര്യം ചെയ്യുക. ഓസ്ട്രേലിയയിലെ ഒരു മന്ത്രിസഭയില്‍ ഇത്തരത്തില്‍ ഒരു ഉയര്‍ന്ന പദവിയില്‍ എത്തുന്ന മലയാളി എന്ന നേട്ടവും ഇതോടെ ജിന്‍സന്‍ സ്വന്തമാക്കി.ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററി(എന്‍ടി) തിരഞ്ഞെടുപ്പില്‍ സാന്‍ഡേഴ്സണ്‍ മണ്ഡലത്തില്‍ നിന്നാണ് ജിന്‍സന്‍ ജനവിധി തേടിയത്.2011 ല്‍ നഴ്സായി ഓസ്ട്രേലിയയില്‍ എത്തിയ ജിന്‍സണ്‍ നിലവില്‍ ഡോര്‍വിനില്‍ ടോപ് എന്‍ഡ് മെന്‍റല്‍ ഹെല്‍ത്തില്‍ ഡയറക്ടറാണ്. ചാള്‍സ് ഡാര്‍വിന്‍ സര്‍വകലാശാലയില്‍ അധ്യാപകനുമാണ്. അനുവാണ് ഭാര്യ. പത്തുവയസുകാരിയായ ഐമിയും നാലു നാലുവയസുകാരി അന്നയുമാണ് മക്കള്‍.
പ്രവാസി മലയാളികള്‍ക്ക് വേണ്ടി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ രാജഗിരി ഹോസ്പിറ്റലുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഫാമിലി കണക്ട് പദ്ധതിയുടെ ഓസ്ട്രേലിയയിലെ നാഷനല്‍ കോഓര്‍ഡിനേറ്റര്‍ കൂടിയാണ് ജിന്‍സണ്‍ 35 രാജ്യങ്ങളില്‍ നിന്നുള്ള ഓസ്ട്രേലിയന്‍ കുടിയേറ്റക്കാരുടെ നേതാവുകൂടിയാണ്.

Comments: